എഥനോൾ അളവിൽ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളിൽ മിന്നൽ പരിശോധന…

തിരുവനന്തപുരം : അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുണ്ടോയെന്നതിൽ കേരളത്തിൽ ഇന്ന് പരിശോധന നടക്കും.

ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചാകും പരിശോധന. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.

ഒരു പമ്പിൽനിന്ന് ആറു സാംപിൾ ശേഖരിക്കും. ടാങ്കറുകളിലും പരിശോധിക്കും. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും പരിശോധന നടത്തുക. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നൽകും.

എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അളവ് കൂടുതലുണ്ടെന്നു കണ്ടാൽ കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് മന്ത്രി അനൂപ് ജേക്കബ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. വ്യാപകമായി വാഹനങ്ങൾ കേടാവുന്നുവെന്ന പരാതി കണക്കിലെടുത്താണ് തീരുമാനം.

31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനഫലം പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!