യോഗിയുടെ സഹോദരി ചായക്കട നടത്തുന്നതിൽ തെറ്റില്ല; സ്വന്തം കാലിൽ നിൽക്കുന്നത് അഭിമാനകരം

November 9, 2026 Webdesk

ലക്നൗ: ചായക്കട നടത്തി ഉപജീവനം കണ്ടെത്തുന്ന സഹോദരിയുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സഹോദരി സ്വന്തം അധ്വാനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണെ ന്നും ആരുടെയും മുന്നിൽ കൈ നീട്ടാതെ മാന്യമായി ജീവിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.

‘ആജ് തക്’ സംഘടിപ്പിച്ച കോൺക്ലേവിൽ കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിന്റെ സഹോദരി ചായക്കട നടത്തുന്നതിന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സഹോദരിയുടെ അധ്വാനത്തെ അഭിനന്ദിച്ചും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ഇടപെടാമായിരുന്നില്ലേ എന്ന് ചോദിച്ചും നിരവധി പേർ രംഗത്തെത്തി യിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതികരണം.

“എന്റെ സഹോദരി ഏത് സാഹചര്യത്തിലായാലും ആരുടെയും മുന്നിൽ യാചിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാനും സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുമാണ് അവർ ശ്രമിക്കുന്നത്. അതാണ് ഏറ്റവും മാന്യമായ ജീവിതമെന്നാണ് എന്റെ അഭിപ്രായം,” യോഗി വ്യക്തമാക്കി.

കുടുംബബന്ധങ്ങളെ പരമ്പരാഗത കാഴ്ചപ്പാടിലൂടെ കാണുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

“ഞാനൊരു യോഗിയാണ്. ഉത്തർപ്രദേശിലെ 25 കോടി ജനങ്ങളുമാണ് എന്റെ കുടുംബം,” എന്നായിരുന്നു കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് യോഗിയുടെ മറുപടി.

സഹായം തേടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നതിനു പകരം സ്വന്തം അധ്വാനത്തി ലൂടെ ജീവിതം കെട്ടിപ്പടുക്കാനാണ് ആളുകൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് യോഗി ഉന്നയിച്ചത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമർശനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!