കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി കോളനി, അമല, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള  പട്ടാണിച്ചിറ, വലിയകുളം, Glass World, CNK, മുക്കാടൻ വെരൂർ, അലുമിനിയം, ഇൻഡസ്, JP, ഒവേലി പ്ലാസ, എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ നാളെ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ചരാവിലെ 09 മുതൽ വൈകുന്നേരം 05 വരെ നരമംഗലം,നെല്ലാനിക്കാട്ടൂപ്പാറ,മങ്കോമ്പ്,കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ വൈകുന്നേരം 5.30pm വരെ കാവനാടി, കൂമ്പാടി, കുഴിമറ്റം SNDP ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ, പാറാവേലി, പരിപാലന, തുരുത്തേൽ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ABC വർക്ക് നടക്കുന്നതിനാൽ മാർക്കറ്റ്, പാംടൈൽ, വലവൂർ ജംഗ്ഷൻ, പായപ്പാർ-2, ആർട്ടിക്  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് :- രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ പള്ളിക്കത്തോട് ടൌൺ, അഞ്ചാനി പഞ്ചായത്ത്‌ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐ ഡി പ്ലോട്ട് ഇൻ, ഐ ഡി പ്ലോട്ട് ഔട്ട്‌ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം LP School പരിസരം ഭാഗത്ത്  രാവിലെ 9.30 മുതൽ വൈകുനേരം 5pm വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!