വെള്ളക്കെട്ടിൽ ഊരിത്തെറിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ; റോഡരികിൽ കൂട്ടിയിട്ട് നാട്ടുകാർ

തിരുവല്ല : വെള്ളക്കെട്ടിൽ ഊരിത്തെറിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ. കുറ്റൂരിൽ മണിമലയാറിന്റെ കുറുകെയുള്ള പാലം മുതൽ തിരുമൂലപുരം ജംഗ്ഷനും ഇടയിലാണ് നമ്പർ പ്ലേറ്റുകൾ നാട്ടുകാർ വാരിക്കൂട്ടിയത്.

വെള്ളപ്പൊക്കത്തെ തുടർന്ന് എം.സി. റോഡിലെ തിരുവല്ല–ചെങ്ങന്നൂർ റോഡിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിലും ശക്തമായ കുത്തൊഴുക്കിലൂടെയും കടന്നുപോയ നിരവധി വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ ഊരിത്തെറിച്ചു. ശക്തമായ ജലപ്രവാഹത്തിലും വെള്ളക്കെട്ടിലും പെട്ടാണ് വാഹനങ്ങളിൽ നിന്ന് നമ്പർ പ്ലേറ്റുകൾ വേർപെട്ടത്.

നേരിയ തോതിൽ വെള്ളം കുറഞ്ഞതോടെ റോഡരികിൽ ചിതറിക്കിടന്ന നമ്പർ പ്ലേറ്റുകൾ നാട്ടുകാർ ശേഖരിച്ച് ഒരിടത്ത് കൂട്ടിയിട്ടു. വാഹന ഉടമകൾക്ക് തിരിച്ചറിയാനും കൈപ്പറ്റാനുമാണ് ഈ നടപടി. വെള്ളക്കെട്ട് മൂലം വാഹനയാത്ര ഇപ്പോഴും ഇവിടെ ദുഷ്കരമാണ്. വാഹനങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ ഈ ഭാഗത്തുകൂടി സഞ്ചരിക്കാവൂ എന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!