ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

ചിന്നക്കനാൽ: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം അപകടാവസ്ഥയിലായി ഇടിഞ്ഞു താണു.

ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണം പുരോഗമിച്ചിരുന്ന കെട്ടിടമാണ് ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിലംപൊത്താറായ അവസ്ഥയിലായത്. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്.

കെട്ടിടം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായതോടെ തൊട്ട് താഴെ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!