മുണ്ടക്കൈ ഉരുൾപൊട്ടൽ… മരിച്ചവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ…

വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ ബന്ധുക്കൾക്ക് തിരിച്ചു നൽകിത്തുടങ്ങി.  ഏഴ് മാസം തടഞ്ഞുവെച്ചിരുന്ന സ്വർണം തിരിച്ചേൽപ്പിക്കാൻ അധികൃതർ തയ്യാറായത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.

ദുരന്തത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ വിട്ടുകിട്ടാനായി മാസങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബന്ധുക്കൾ. അവസാനം മാനന്തവാടി എഡ് ഡി എം ഓഫീസിൽ നിന്ന് ആഭരണങ്ങൾ വിട്ടു കിട്ടിത്തുടങ്ങി. ഉറ്റവരുടെ ഓർമ്മകൾ കൂടിയായ ആഭരണങ്ങൾ വിട്ടുകിട്ടാനായി മുഹമ്മദ് ഷാഫി മാസങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ഇതിനായി പലതവണ യാത്ര മാറ്റിവെക്കേണ്ടി വന്നു. ഇനിയിപ്പോൾ ഗൾഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഷാഫി.

ഷാഫിയെ പോലെ ആഭരണങ്ങൾ വിട്ടുകിട്ടാനായി കാത്തിരിക്കുന്നവർ ഇനിയുമുണ്ട്. സാങ്കേതിക തടസ്സങ്ങളുന്നയിച്ചാണ് അധികൃതർ ഇവ തടഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!