ഇറ്റ്ഫോക്ക് ഫെസ്റ്റിവലിൽ നാടകീയ സംഭവങ്ങൾ;  ലാത്തിയെടുത്ത് ആക്രോശിച്ച് പൊലീസ്


തൃശൂര്‍ : സംഗീത നാടക അക്കാദമിയുടെ ഇറ്റ്ഫോക്ക് ഫെസ്റ്റിവലിൽ നാടകീയ സംഭവങ്ങൾ. പരിപാടിയിൽ നാടകം അവതരിപ്പിക്കാൻ എത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അക്കാദമി അധികൃതര്‍ അപമാനിച്ചെന്നുമാണ് ആരോപണം.

നാടകാവതരണത്തിന് ശേഷം വണ്ടി കാത്ത് നിന്ന ഗര്‍ഭിണിയടക്കമുള്ള കലാകാരന്മാരെ പൊലീസ് ലാത്തിയുമായി എത്തി പറഞ്ഞുവിടാൻ ശ്രമിച്ചുവെന്നാണ് കലാകാരന്മാര്‍ ആരോപിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. നിങ്ങളുടെ പരിപാടി കഴിഞ്ഞതല്ലേ എന്നും നിങ്ങൾ എങ്ങനെയാണ് ഇങ്ങോട്ട് വന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഏതെങ്കിലും വണ്ടിയിൽ കയറി പോകാനും പൊലീസ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.

എന്നാൽ സംഭവത്തിൽ കലാകാരന്മാര്‍ ശക്തമായി പ്രതിഷേധിക്കുകയും പൊലീസിനോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു. നാടകാവതരണത്തിനെത്തിയ അതിഥികളായ കലാകാരന്മാരോടുള്ള പൊലീസ് നടപടിയെ അക്കാദമി സെക്രട്ടറി ഗൗരവത്തിലെടുത്തില്ലെന്നും കലാകാരന്മാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!