തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സില്‍ യോഗം.
ആറു മാസത്തേയ്‌ക്കാണ് അവധി. നിലവില്‍ കാപ്പ കേസില്‍ വിയ്യൂർ ജയിലിലാണ് ആർ. സുഗതൻ. 51 പേർ അവധി അപേക്ഷ അംഗീകരിച്ചു. പൗണ്ട്കടവ് വാര്‍ഡില്‍ നിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗവും പിന്തുണച്ചു.
ജയിലില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചിച്ചിരുന്നു.കൗണ്‍സിലിന്റെ അനുമതിയോടെ 6 മാസം വരെ അവധി അനുവദിക്കാന്‍ മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. കാപ്പ കേസില്‍ ജൂണ്‍ 9ന് ആണ് സുഗതന്‍ അറസ്റ്റിലായത്
ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. അവധി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും അത് അനുവദിച്ച ചരിത്രം മാത്രമേ കോര്‍പ്പറേഷന് ഉള്ളൂ. ഒരാളുടേയും അവധി അപേക്ഷയ്‌ക്ക് എതിരായ നിലപാട് ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മേയര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
