തിരുവല്ല : തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും നിക്ഷേപകരും NCS സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ധർണയും പ്രകടനവും നടത്തി.

മൂന്ന് വർഷത്തോളമായി ഗുരുതര
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന NCS എന്ന ധനകാര്യ സ്ഥാപനത്തിലെ അഞ്ഞൂറോളം ജീവനക്കാരും നിക്ഷേപകരും തിരുവല്ലാ ടൗൺചുറ്റി പ്രകടനം നടത്തിയ ശേഷം പ്രവർത്തനമാന്ദ്യം നേരിട്ട് അടച്ചുപൂട്ടിയ നിലയിലുള്ള NCS ഹെഡ് ഓഫീസിൻ്റെ മുമ്പിൽ ധർണയും നടത്തി.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ധർണ ഉദ്ഘാടനം ചെയ്തു. NCS എംപ്ളോയീസ്-വെൽഫയർ സൊസൈറ്റിയ്ക്ക് വേണ്ടി പ്രസന്നകുമാരൻ നായർ , മാത്തുക്കുട്ടി കലയത്തിനാൽ, ററി. റ്റി തോമസ് , മുരളീധരൻ പിള്ള, ഡയാന മാഗി വർഗീസ് എന്നിവരും സംസാരിച്ചു .
മാനേജ്മെൻ്റ്, വെൽഫയർ സൊസൈറ്റിയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സൊസൈറ്റിഭാ രവാഹികൾ അറിയിച്ചു.
