വ്യാജ വാർത്ത പ്രചരിപ്പിച്ച  മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി കെ ശ്രീമതി

കണ്ണൂർ : വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ച് സി പി എം നേതാവ് പി കെ ശ്രീമതി.

ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ലഭിക്കണമെന്നും നോട്ടീസിൽ പറയുന്നു.

അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. 

കർമ്മ ന്യൂസ്, ഭാരത് ലൈവ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

അപകീർത്തികരമായ വാർത്ത നൽകിയ മറ്റു മാധ്യമങ്ങൾക്ക് നാളെ നോട്ടീസ് അയക്കും.  അഭിഭാഷകൻ ബി പി ശശീന്ദ്രനാണ് നോട്ടീസ് അയച്ചത്. 

സംഘപരിവാർ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ പി കെ ശ്രീമതി നൽകിയ പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

പി ആർ കൃഷ്ണൻ എന്ന മുൻ എം എൽ എയുടെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു സംഘപരിവാർ മാധ്യമങ്ങൾ വാർത്ത നൽകിയത്.

കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!