പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൻ്റെ ആറാട്ട് കുളത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി…

പാമ്പാടി :   ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൻ്റെ പൊത്തൻപുറം കവലയ്ക്ക് സമീപമുള്ള ആറാട്ട് കുളത്തിൻ്റെ വശത്ത് കൂടിയുള്ള കൈത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തി.

റോഡിന് സമീപത്ത് കൂടി ഒഴുകുന്ന  കൈത്തോട്ടിലേയ്ക്ക് ആണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത് . ഇന്ന് രാവിലെ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് മാലിന്യം ഒഴുക്കിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 

മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്. ഈ ഭാഗത്ത് രാത്രികാല പോലീസ്  പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ   പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!