ഒട്ടാവ: ജോഷ്‌ന ചിന്നപ്പയ്ക്കു ശേഷം ലോക ജൂനിയര്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടവുമായി അനാഹത് സിങ്. 2005ലാണ് ജോഷ്‌ന ചിന്നപ്പ ഫൈനല്‍ കളിച്ചത്. അതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനും ഈ നേട്ടത്തിലെത്താന്‍ സാധിച്ചില്ല. 21 വര്‍ഷത്തെ കാത്തിരിപ്പിനാണ് 19കാരിയായ താരം വിരാമമിട്ടത്.
സെമിയില്‍ ഈജിപ്തിന്റെ ബാര്‍ബ് സമേഹിനെയാണ് അനാഹത് വീഴ്ത്തിയത്. സ്‌കോര്‍ 11-3, 8-11, 11-4, 11-6.
ടോപ് സീഡായി ടൂര്‍ണമെന്റ് കളിച്ച താരം അതിനൊത്ത മികവാണ് ഫൈനല്‍ വരെ പുറത്തെടുത്തത്. ചരിത്രത്തിലാദ്യമായി ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ റെക്കോര്‍ഡിലേക്ക് താരത്തിനു ഒരു ജയം മാത്രം മതി. ഫൈനലില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ റുഖിയ സലാമാണ് അനാഹതിന്റെ എതിരാളി.
