അഫ്ഗാൻ-പാക് അതിർത്തിയിൽ യുദ്ധസമാന സാഹചര്യം: 55 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

താലിബാൻ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെഉണ്ടായ പ്രത്യാക്രമണത്തിൽ 55 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി താലിബാൻഅവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് താലിബാൻ സൈന്യം പാക് പോസ്റ്റുകൾക്ക്നേരെ ആക്രമണം ആരംഭിച്ചത്. അതിർത്തി മേഖലയായ ഡ്യൂറൻഡ് ലൈനിലെ രണ്ട് പാക് സൈനികതാവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്അറിയിച്ചു. കാബൂൾ, കാണ്ഡഹാർ, പക്തിയ മേഖലകളിൽ പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പ്രത്യാക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റുമുട്ടലിൽ എട്ട് താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്.

എന്നാൽ താലിബാൻ പുറത്തുവിട്ട കണക്കുകൾ പാകിസ്താൻ തള്ളി. തങ്ങളുടെ രണ്ട് സൈനികർമാത്രമാണ് കൊല്ലപ്പെട്ടതെന്നും മറുപടിയായി 36 അഫ്ഗാൻ പോരാളികളെ വധിച്ചതായും പാക്വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ അറിയിച്ചു. അതിർത്തി ലംഘനത്തിന് തക്കതായമറുപടി നൽകുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഡ്യൂറൻഡ് ലൈനിലെ പക്തിക, പക്തിയ, ഖോസ്റ്റ്, നംഗർഹാർ തുടങ്ങിയ പ്രവിശ്യകളിലാണ് നാല് മണിക്കൂറോളം നീണ്ട കനത്ത യുദ്ധം നടന്നത്. പാകിസ്താന്റെ ഒരു ടാങ്ക് തകർത്തതായും വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തതായുംതാലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റമദാൻ മാസത്തിനിടെ ഉണ്ടായ ഈ സൈനിക നീക്കം മേഖലയിൽ വൻ ആശങ്കയ്ക്ക്കാരണമായിട്ടുണ്ട്. ആണവായുധ ശേഷിയുള്ള പാകിസ്താനും താലിബാനും തമ്മിലുള്ള ബന്ധംസമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!