സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കുതിപ്പുമായി പാലക്കാട്… രണ്ടാമത്…

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയിലെ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന മത്സരങ്ങളിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. അത്‌ലറ്റിക്സിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം 23 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്.

3000 മീറ്റർ സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറമാണ് സ്വർണം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വർണം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോനയും സ്വർണം നേടി. 400 മീറ്റർ ഓട്ടത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരങ്ങൾ വൈകിട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!