കൊച്ചി: ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
സിഐ ശ്യാംകുമാർ, എസ്‌എച്ച്‌ഒ വിശ്വജിത്ത്, ഗ്രേഡ് എസ്‌ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർ അരുൺജിത്ത് എന്നിവർക്കെതിരെയാണ് നടപടി.
അന്വേഷണത്തിലെ വീഴ്ചയെച്ചൊല്ലി വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. സംഭവസ്ഥലം സന്ദർശിച്ച എഡിജിപി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ നടപടി പ്രഖ്യാപിച്ചത്.
