ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവം… ജീവനക്കാരിക്ക്…

കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയതിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. തുടർന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കം വിമർശനവുമായി രംഗത്തെത്തി.

പത്തു രൂപ നോട്ടായി നൽകാൻ ഇല്ലാത്തതുമൂലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിയുടെ ചികിത്സ മുക്കാൽ മണിക്കൂറോളം വൈകിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്.

ഓൺലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും, അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്നും ജീവനക്കാരി ആക്രോശിച്ചു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കരീം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പുലർച്ചെ ഒന്നേകാലിനാണ് എത്തുന്നത്. ഹൃദയത്തിൻ്റെ വാൽവ് മാറ്റിവെച്ച കരിം അടിയന്തര ചികിത്സ പ്രതീക്ഷിച്ചാണ് ആശുപത്രിയിലേക്ക് കയറിയത്.

എന്നാൽ പത്തു രൂപ പണമായി ഇല്ലാത്തതിനാൽ ചീട്ട് നൽകില്ലെന്ന് ആശുപത്രി ജീവനക്കാരി. ഓൺലൈൻ പെയ്മെൻ്റ് സ്വീകരിക്കില്ലെന്നും പണമായി നൽകണമെന്നും നിർബന്ധം. കൂടെയുള്ളയാൾ പുറത്തുപോയി പണം ആക്കുന്ന സമയം കൊണ്ട് ചീട്ട് നൽകണമെന്ന് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!