കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്; കാർ തകർന്നു


വയനാട് : ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് കാർയാത്രികർക്ക് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാളക്കൊല്ലി സ്വദേശി ചാലക്കൽ ഷെൽജൻ, ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്.

ആക്രമണത്തില്‍ കാർ പൂർണമായി തകർന്നു. ഷെൽജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിൽ പോകവെ വനപാതയിൽ വെച്ചായിരുന്നും കാട്ടാനയുടെ ആക്രമണം.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെ ഇതേ സ്ഥലത്ത് വെച്ച് കാട്ടാന ആക്രമിച്ചിരുന്നു. ആനയുടെ മുമ്പിൽ നിന്ന് തലനാരിഴക്കാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!