ശ്രീനന്ദ ആദ്യം ബാരിക്കേഡ് മറികടന്ന് അങ്ങോട്ടേക്ക് പോയിരുന്നു…ബന്ധു

പാലക്കാട് : കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദ അപകടം നടന്ന ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് വല്യച്ഛന്‍ ശശികുമാര്‍ . ആദ്യം ബാരിക്കേഡ് മറികടന്ന് കുട്ടി അങ്ങോട്ടേക്ക് പോയിരുന്നുവെന്നും വഴക്കുപറഞ്ഞ ശേഷമാണ് തിരികെ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ കുട്ടിയുടെ ബോഡി കിട്ടിയ ഭാഗത്തേക്ക് പോയിട്ടുണ്ട്. ആദ്യം ബാരിക്കേഡ് മറികടന്ന് കുട്ടി അങ്ങോട്ടേക്ക് പോയിരുന്നു. ഞങ്ങള്‍ വഴക്കുപറഞ്ഞ ശേഷമാണ് തിരികെ കയറിയത്. പിന്നീട് ആ സൈഡില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാണാതെ വീണ്ടും പോയതായിരിക്കാം. ചെറിയ സമയത്തിനുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. ബാക്കി കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ’, അദ്ദേഹം പറഞ്ഞു.

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!