ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണ്ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ; അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും…

ബെംഗളൂരു/ തിരുവനന്തപുരം : ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തുമെന്നും ഡികെ ശിവകുമാർ ഉറപ്പ് നൽകി. ചെന്നിത്തല വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ 10ന് നടക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ആണ് യോഗം നടക്കുക.

കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഹരി മാഫിയക്കെതിരെ കേരളം ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടാതെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

ഇതിന്റെ ഭാഗമായി കർണാടകയിലും പരിശോധനകൾ ശക്തമാക്കുമെന്നും, കേരള-കർണാടക പോലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!