ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ…

ന്യൂഡൽഹി : എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!