കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് ഫർമാന് തിരിച്ചടി…

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി തള്ളി കേരള ഹൈക്കോടതി തള്ളി.

മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും, അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്ന് കോടതി വ്യക്തമാക്കി. ഫാർഹാൻ നൽകിയ ജാമ്യ ഹർജി ഇന്നലെ മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യം തള്ളിയത് കേരള ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!