ഇന്ന് മുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ…

ന്യൂഡൽഹി : ജൂലൈ ഒന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വരുന്നത്. പാചകവാതക വില, റെയിൽവേ നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആധാർ അപ്ഡേറ്റ് തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വലിയ ഇളവുകളാണ് വരുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടർന്ന്, ഒരു സിലിണ്ടർ ലഭിച്ചതിന് ശേഷം 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്തത് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ, യുദ്ധസാഹചര്യങ്ങളിൽ അയവ് വന്നതിനാൽ വരും ദിവസങ്ങളിൽ പാചകവാതക വില കുറയാനും സാധ്യതയുണ്ട് എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!