വാട്‍സാപ്പിൽ പുതിയ ഫീച്ചർ…. നിങ്ങളുടെ യൂസർ നെയിം ഇപ്പോൾ റിസർവ്വ് ചെയ്യാം

ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സാപ്പ്. അവതരണത്തിന് മുന്നോടിയായി, ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഈ വർഷം അവസാനം ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതോടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കാൻ സാധിക്കും.

യൂസർനെയിം റിസർവേഷൻ സൗകര്യം ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഫീച്ചർ ലഭ്യമാകുന്ന അക്കൗണ്ടുകൾക്ക് വാട്‍സാപ്പിൽ തന്നെ ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും. ഇതിലൂടെ പൊതുവായ പേരുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്ക് ഇഷ്‍ടപ്പെട്ട യൂസർനെയിം മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!