തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കടുവക്ക് വച്ച കൂട്ടില്‍ പുലി കുടുങ്ങി. ഗ്രാമ്പിയില്‍ ആണ് സംഭവം. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയ കടുവയെ പിടികൂടാനാണ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടും. അഞ്ച് വയസുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.
രണ്ടുദിവസം മുമ്പ് ഗ്രാമ്പിയിലുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗത്തിന്റെ വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചിരുന്നു. ഒരാഴ്ചയായി കടുവയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമിച്ചുവരികയാണ്. മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട കടുവയാണ് വണ്ടിപ്പെരിയാറിലെത്തി യത്. റേഡിയോ കോളര്‍ ഘടിപ്പിച്ചാണ് വിട്ടതെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുലി കൂട്ടില്‍ കുടുങ്ങുന്നത്.
