ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെച്ചൊല്ലി തർക്കം.. യുവതിയെ ആണ്‍സുഹൃത്ത്…

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നാണ് വിവരം. ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെച്ചൊ ല്ലിയുള്ള തർക്കമാണ് കൊലപാതകത്തി ലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചതിനെ തുടർന്ന് പറവൂരിൽ ബസ് ഇറങ്ങി. ഇവിടെനിന്ന് ഷിബിൻ ബൈക്കിൽ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ ഷിബിൻ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തുടർനടപടികൾക്കായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!