വിക്ടോറിയ : സീഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയാണ് പ്രധാനമന്ത്രി മോദിക്ക് ഈ അവാർഡ് സമ്മാനിച്ചത്.
ഒരു വിദേശ രാജ്യത്ത് നിന്നുള്ള അദ്ദേഹത്തിന്റെ 34-ാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്.
ആഗോള പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ഹരിത വളർച്ച എന്നിവയ്ക്ക് നൽകിയ അസാധാരണമായ സംഭാവനകളെ മുൻനിർത്തിയാണ് സീഷെൽസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സീഷെൽസിൽ എത്തിയ പ്രധാനമന്ത്രിക്ക്, തലസ്ഥാനമായ വിക്ടോറിയയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി പുരസ്കാരം കൈമാറിയത്.
പുരസ്കാരം സ്വീകരിച്ച ശേഷം സോഷ്യൽ മീഡിയയിലൂടെ സീഷെൽസ് സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഈ ബഹുമതി ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന എല്ലാ രാജ്യങ്ങൾക്കുമായി സമർപ്പിക്കുന്നതായി അറിയിച്ചു.
