ബെംഗളൂരു : കർണാടകയിൽ പ്രശസ്തമായ നന്ദിനി പാൽ വില ലിറ്ററിന് എട്ട് രൂപ ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
വിലവർധനവ് നടപ്പിലാകുന്നതോടെ സാധാരണക്കാരുടെ നീല പാക്കറ്റ് ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും.
വരൾച്ചയും കാലിത്തീറ്റ, മരുന്നുകൾ, ഗതാഗതം എന്നിവയുടെ ഉയർന്ന ചെലവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകരെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.
