ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം; അധികാരമേറ്റ് 38ാം ദിവസം മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെയാണ് വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം.

പാലുകാച്ചല്‍ ചടങ്ങ് മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് മുഖ്യമന്ത്രി ഇന്നലെ വരെ താമസിച്ചിരുന്നത്.

കന്റോണ്‍മെന്റ് ഹൗസ് വിട്ടുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അധികാരത്തിലെത്തി ഒരു മാസം കഴിയുമ്പോഴാണ് വീട് മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!