കോട്ടയം ഗാന്ധിനഗറിൽ വൻ ചീട്ടുകളി സംഘം  പിടിയിൽ; ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു

കോട്ടയം: ഗാന്ധിനഗർ പോലീസ് കോർട്ടേഴ്സിന് സമീപം അനധികൃതമായി പണം വെച്ച് ചീട്ടുകളി നടത്തിയ എട്ടംഗ സംഘം പൊലീസ് പിടിയിൽ. ഗാന്ധിനഗർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു ലക്ഷം രൂപയുമായി പ്രതികൾ പിടിയിലാവുകയായിരുന്നു.

ഏറ്റുമാനൂർ സ്വദേശികളായ കാട്ടുകുന്നേൽ അഷ്‌റഫ് കെ എ, പൗർണ്ണമിയിൽ ജയകൃഷ്ണൻ, ബിജു കെ കെ , നടുത്തുണ്ടത്തിൽ പ്രിൻസ് ജേക്കബ്, വട്ടമലതാഴെ അജി ബഷീർ, അമലഗിരി സ്വദേശി ടോം ചെറിയാൻ, ആവോലി പൊന്നാമാക്കൽ നൗഷാദ് പി കെ, കുമാരനെല്ലൂർ സ്വദേശി വിജയകുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.

പരിശോധനയിൽ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയാണ് ക്ലബ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും പണവും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!