ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ് അനുസരിച്ച്, കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക കുറിപ്പ്. രാജ്യസഭാ അംഗമെന്ന കാലാവധി തീർന്നമുറയ്ക്കാണ് രാജി സമർപ്പിച്ചത്
2024 ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്‍.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനു ള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
