തൃശൂർ : ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23ആം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ നാനൂറ് കടന്നേക്കും.
2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ 4 മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്.
ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 392 കല്യാണങ്ങൾ…
