നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം…

പാലക്കാട് : വടക്കഞ്ചേരിയിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്തുള്ള ദേശീയപാതയുടെ പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡരികിലായിരുന്നു അപകടം.

യാത്രയ്ക്കിടെ കാർ നിർത്തിയ സഞ്ജയ് രാജ് വാഹനത്തിന്റെ ഡിക്കി തുറന്ന് മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെയാണ് അതേ ദിശയിൽ എത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!