മലപ്പുറം വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
