മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട്

കൊച്ചി : മുട്ടിൽ മരംമുറി കേസിൽ എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

മുട്ടിലിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിൽ എത്തിച്ച സംഭവത്തിൽ, തങ്ങളെ കബളിപ്പിച്ചതായി കാണിച്ച് ഫാക്ടറി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പോലീസ് കേസ് എടുത്തത്.

കേസിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയും തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു.

ഇതിനുപിന്നാലെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും പ്രതികൾ എത്താതിരുന്ന സാഹചര്യത്തിലാണ് കോടതി നിലവിൽ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!