ഒൻപതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി

കോഴിക്കോട് : സോഷ്യൽ മീഡിയയിലെ ചിത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് വടകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് നേരെ മുതിർന്ന വിദ്യാർഥികളുടെ ക്രൂരമായ മർദ്ദനം.

മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലാണ് സഹപാഠികൾക്കിടയിലെ ചേരിതിരിവ് അക്രമത്തിൽ കലാശിച്ചത്.മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രത്തെ ചൊല്ലിയാണ് സ്‌കൂൾ ഗ്രൗണ്ടിൽവെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്. കൂട്ടുകാർക്കൊപ്പം ചിരിച്ചുനിൽക്കുന്ന ഒരു ചിത്രം കുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

കഴുത്തിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലും വടകര പോലീസിലും പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒത്തുതീർപ്പാക്കിയെന്നാണ് വടകര പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!