തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.
ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി സംഭവത്തിൽ മൊഴി നൽകി. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെയുണ്ടായ അതിക്രമം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
