കുട്ടി ഡ്രൈവിങ് വേണ്ട… കുട്ടികളെ നിയന്ത്രിക്കാനാകില്ലെങ്കിൽ വാഹനം വിൽക്കൂ… രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി…

തൃശൂർ: കുട്ടികൾ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോൺ.

കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. കുട്ടികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണെന്നും മന്ത്രി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും സി.പി. ജോൺ വ്യക്തമാക്കി.

അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ബസുകളുടെ നിലവിലെ സമയക്രമമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

സമയക്രമം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. രണ്ടര മിനിറ്റ് കൊണ്ട് എറണാകുളത്ത് ബസുകൾക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താനാകില്ല. നിലവിലെ സമയക്രമം പ്രായോഗികമാ ണോയെന്ന് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!