ചണ്ഡീഗഢ്: ഐപിഎല്‍ 2027നു മുന്നോടിയായുള്ള താര കൈമാറ്റത്തിലൂടെ മുന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് നല്‍കി പേസര്‍ അര്‍ഷ്ദീപ് സിങിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് അര്‍ഷ്ദീപിന്റെ പിതാവ് ദര്‍ശന്‍ സിങ്.
ന്യൂസിലന്‍ഡില്‍ അര്‍ഷ്ദീപിനൊപ്പമുള്ള അദ്ദേഹം വിമല്‍ കുമാര്‍ എന്ന വ്യക്തിക്ക് നല്‍കിയ അഭിമുഖത്തിന്റെ വിഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് മറുപടി നല്‍കിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് മുംബൈ, പഞ്ചാബ് ടീമുകള്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
‘ട്രേഡ് നടന്നു എന്ന കാര്യം അദ്ഭുതത്തോടെയാണ് ഞങ്ങള്‍ അറിഞ്ഞത്. അര്‍ഷ്ദീപിനെ മുംബൈ ഇന്ത്യന്‍സിലേക്ക് കൈമാറിയെന്ന വിവരം ഔദ്യോഗികമായി തന്നെ അറിയിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എങ്കിലും ജന്മനാട്ടിലുള്ള ഒരു ടീമില്‍ കളിക്കുമ്പോള്‍ ആ ടീമിനോട് പ്രത്യേക സ്‌നേഹമുണ്ടാകും.
ജീവിതകാലം മുഴുവന്‍ അവര്‍ അതോര്‍ക്കും. പഞ്ചാബ് കിങ്‌സ് അദ്ദേഹത്തിന്റെ കുടുംബമാണ്. ശക്തമായ അത്മബന്ധമുള്ള ടീം. അതുകൊണ്ടു തന്നെ പഞ്ചാബ് ടീമില്‍ നിന്നുള്ള പടിയിറക്കം അല്‍പ്പം വൈകാരിക വിഷയം തന്നെയാകുന്നത് സ്വാഭവികമാണല്ലോ’.
‘ഓരോ ടീമിനും ബാലന്‍സ് കണ്ടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് മുംബൈ അര്‍ഷ്ദീപിനെ ട്രേഡ് ചെയ്തത്. മുംബൈ ഇന്ത്യന്‍സിലേക്ക് മാറുന്നതിലും ഞങ്ങള്‍ ഹാപ്പിയാണ്. അവിടെ അദ്ദേഹത്തിന്റെ പഴയ ക്യാപ്റ്റനും (രോഹിത് ശര്‍മ), ബുംറ, സൂര്യകുമാര്‍ യാദവ് അടക്കമുള്ള സഹ താരങ്ങളും ഉള്ളതിനാല്‍ ഏറെ സന്തോഷമുണ്ട്’- ദര്‍ശന്‍ സിങ് വ്യക്തമാക്കി.
