കാസർകോട് : മന്ത്രി കെ. മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി. കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
വന്ദേമാതരം പാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയില്‍ ഇരുന്നു. ജില്ലാ കളക്ടറും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, കല്ലട്ര മാഹിന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഇരുന്നു.
എന്നാൽ കെ. നീലകണ്ഠന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ പാടി പൂര്‍ത്തിയാക്കുന്നത് വരെ വേദിയില്‍ നില്‍ക്കുകയും ചെയ്തു.
സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കില്ല എന്ന തീരുമാനം കോണ്‍ഗ്രസ് എടുത്തിരുന്നു. എന്നാല്‍ ഈ വേദിയില്‍ പാടാന്‍ നിശ്ചയിച്ചവര്‍ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകര്‍ക്കും ഇത് അറിവുണ്ടായിരുന്നില്ല എന്നതാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
വേദിയില്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി ഇരിക്കുകയും ചെയ്തു. ചടങ്ങിന് ശേഷം സംഘാടകരുമായി ഇത് സംബന്ധിച്ച് അതൃപ്തി വ്യക്തമാക്കുകയും ചെയ്തതായാണ് വിവരം.
