തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിന് എതിരായ വിമർശനം ശക്തമാക്കി സിപിഐ. പി എം ശ്രീ, ആശാ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐഎം സ്വീകരിച്ചത് തെറ്റായ സമീപനമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. സമീപനം തെറ്റാണെന്ന് സിപിഐ പറഞ്ഞിരുന്നു. സിപിഐ തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും പി സന്തോഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് കുറച്ച് അവധാനതയോടെ ചെയ്തിരുന്നെങ്കിൽ മെച്ചമായിരുന്നേനെയെന്ന അഭിപ്രായക്കാരനാണ് താനെന്ന് സന്തോഷ് കുമാർ പറഞ്ഞു. പുതിയ സമീപനങ്ങൾ സ്വീകരിച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അക്കാര്യത്തിൽ പാർട്ടിക്ക് പിശകുകൾ സംഭവിച്ചിട്ടുണ്ട്. അത് മാറ്റി പുതിയ മുഖത്തോടെ മുന്നോട്ട് പ്രവർത്തിക്കും.
‘പി എം ശ്രീ, ആശാ സമരം എന്നിവയിൽ CPIM സ്വീകരിച്ചത് തെറ്റായ സമീപനം: പി സന്തോഷ് കുമാർ
