ടെലിഗ്രാം താത്കാലിക നിയന്ത്രണം…ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും…

ന്യൂഡൽഹി : താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം, സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വെല്ലുവിളി ഉയർത്തുന്നു എന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

ക്രമക്കേട് തടയുന്നതിന് ടെലിഗ്രാമിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്നും പരീക്ഷക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നായിരുന്നു ടെലിഗ്രാമിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!