ദേവസ്വം ബോർഡ് ശാന്തി നിയമനത്തിന് വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ?  അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ


തിരുവനന്തപുരം : ദേവസ്വം ബോർഡ് ശാന്തി നിയമനത്തിന് വ്യക്തമായ സിലബസും ഒരു വർഷത്തെ കോഴ്‌സും നിലവിലുണ്ടായിരിക്കെ, ആ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന തന്ത്രവിദ്യാപീഠങ്ങൾ നിലനിൽക്കുമ്പോഴും ചിട്ടയായ പഠനവും പരിശീലനവും നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യപ്പെടുന്നതായുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ദേവസ്വം തന്ത്രിമാർ നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം ശാന്തി നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അത്തരം സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കുന്നതായി ആരോപണങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തി നിയമനത്തിനായി അംഗീകൃത സിലബസ്, പഠനകാലാവധി, പരീക്ഷാ സംവിധാനം എന്നിവ കർശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണം. യോഗ്യതാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തി നിയമനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും
അഖില തന്ത്രി പ്രചാരക് സഭ
ദേശീയ ചെയർമാൻ  എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ആവിശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!