വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്ക വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ 13 സ്‌കൂളുകൾക്ക്് അവധി പ്രഖ്യാപിച്ചു.
