ആശങ്ക അകലുന്നില്ല വീണ്ടും വ്യോമ താവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഇറാൻ…

ടെൽ അവീവ്: ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിനു നേരെ ഇറാന്റെ ആക്രമണം.ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ.

ഏപ്രിലിലെ വെടിനിർത്തലിനു ശേഷം ഇതാദ്യമായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നത്.ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാൻ്റെ ആക്രമണം.

ഇറാൻ്റെ ആക്രമണത്തെ തുടർന്നുള്ള സുരക്ഷിതത്വ നടപടിയെന്നോണം ഗസയിലേക്കുള്ള റഫ ഇടനാഴിയും കരീം അബു സലീം ഇടനാഴിയും ഇസ്രയേൽ അടച്ചു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ ഡോണൾഡ് ട്രംപ് അപലപിച്ചു. ഇറാൻ നയതന്ത്രത്തിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

എന്നാൽ ഇസ്രയേലിനെതിരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ഒരാഴ്ച നീളുന്ന തുടർ ആക്രമണത്തിൻ്റെ തുടക്കമാണ് ഇന്ന് കുറിച്ചതെന്നും ഐ ആർ ജി സി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!