ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലു വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളില്‍  പ്രവേശനം നേടാം. ഇതോടെ ഐ.ടി.ഐ പാസായവര്‍ക്ക് കോളേജുകളില്‍ ഏതു കോഴ്‌സുകളും തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിലയുണ്ടായി. പത്താം ക്ലാസിനു ഐ.ടി.ഐ. പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും..

യോഗ്യതകള്‍ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!