ചെന്നൈ : ഡിഎംകെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് എംഎൽഎ നിയമസഭയിൽ. ടിവികെ സർക്കാർ രൂപീകരണം തടയാൻ ഡിഎംകെ ശ്രമിച്ചതായി ലീഗ് എംഎൽഎ എ എം ഷാജഹാൻ പറഞ്ഞു.
മെയ് എട്ടിന് രണ്ട് ലീഗ് എംഎൽഎമാരെ ഹോട്ടലിൽ പൂട്ടിയിട്ടു. രാത്രി 10 മണിക്ക് ശേഷം മുറിയിൽ അടച്ചിട്ടതും ഭീഷണിപ്പെടുത്തിയതും ആരെന്ന് ഇപ്പോൾ പറയുന്നില്ല. പലതും പറയരുതെന്ന് പാർട്ടി വിലക്കിയിട്ടുണ്ട്. ബിജെപി ഭരണം തടയാൻ ആണ് വിജയ്ക്ക് പിന്തുണ നൽകിയതെന്നും ഷാജഹാൻ നിയമസഭയിൽ പറഞ്ഞു
