വയസ് 15 മാത്രം… ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ച് വൈഭവ് സൂര്യവംശി…

ഐപിഎല്‍ 2026 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴസ് ബെംഗളൂരുവിനെതിരായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പെട്ടന്ന് പുറത്തായതോടെ സൂര്യവംശി ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഈ സീസണില്‍ കളിച്ച 16 ഇന്നിങ്‌സുകളില്‍ നിന്നായി 237.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും സൂര്യവംശി നേടി. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (72) നേടിയ താരവും സൂര്യവംശി തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!