എറണാകുളം വാഴക്കുളത്ത് പെയിൻ്റ് കമ്പനിയിൽ വൻ തീപിടിത്തം…

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘കളർ ഇന്ത്യ’ എന്ന പെയിന്റ് കമ്പനിക്ക് തീപിടിച്ചത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്സിന്റെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവർ നടത്തിയ അതിവേഗ നീക്കത്തിലാണ് തീ നിയന്ത്രിക്കാനായത്. പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അഗ്നിരക്ഷാസേനയുടെ സമയോ ചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. നാശനഷ്ടം സംബന്ധിച്ച കണക്കുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം അപകടത്തിൻ്റെ കാരണവും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേനയും പോലീസും പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!