‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല… ഇഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്…

കോഴിക്കോട് : ‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം. സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളിൽ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!