പാമ്പാടിയിലെ അപകടം; മരണമടഞ്ഞത് മീനടം, പൊത്തൻപുറം സ്വദേശിനികൾ

പാമ്പാടി (കോട്ടയം) : ദേശീയപാത 183 -ൽ പാമ്പാടി പതിമൂന്നാം മൈലിൽ ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ യുവതികളെ തിരിച്ചറിഞ്ഞു.

മീനടം വട്ടക്കാവുങ്കൽ തോമസി (കൊച്ചുമോൻ)ൻ്റെ മകൾ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.

പാമ്പാടി ഭാഗത്ത് നിന്നും പതിനാലാം മൈൽ ദിശയിലേക്ക് വന്ന സ്കൂട്ടർ മുൻപിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടപ്പോൾ അതിൻ്റെ പിന്നിൽ തട്ടി റോഡിലേക്ക് മറിഞ്ഞ് ബസിനടിയിൽപ്പെടു കയായിരുന്നു. കട്ടപ്പന – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് . ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

രണ്ട് പേരും അപകട സ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!